Kerala
അമേരിക്ക ഇന്ത്യയ്ക്ക് വീണ്ടും 25% തീരുവ ചുമത്താൻ നീക്കം; വ്യാപാര കരാറിലെത്തിയാൽ 17% ആയി കുറയ്ക്കും
വാഷിംഗ്ടൺ: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ അധിക തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ധാരണയിലെത്തിയാൽ തീരുവ 17 ശതമാനമായി കുറയ്ക്കാമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ വ്യാപാര പ്രതിനിധി ഓഫീസ് (USTR) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്കെതിരെയാണ് പുതിയ തീരുവ നടപടികൾ നിർദേശിച്ചിരിക്കുന്നത്. വ്യാവസായിക ഉൽപ്പാദനത്തിലെ അമിതശേഷി, സർക്കാർ നയങ്ങൾ, വിപണിയിലെ പ്രവേശന നിയന്ത്രണങ്ങൾ തുടങ്ങിയവയാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന നയങ്ങളും വിപണിയിലെ നിയന്ത്രണങ്ങളും അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് വാഷിംഗ്ടണിന്റെ വാദം.