Kerala

കോൺഗ്രസ് നേതാവായ രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ

Posted on

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വേറിട്ടതും പരിഹാസരൂപത്തിലുള്ളതുമായ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. “നെല്ലിക്കാത്തളം ഒരുക്കണം” എന്ന പരിഹാസ സന്ദേശത്തോടൊപ്പം കൊറിയർ വഴി നെല്ലിക്ക അയച്ചുനൽകിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്. വടകര എംപി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യമായ പരാമർശങ്ങളാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചത്. കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം ലീഗിന്റെ പിന്തുണയോടെയാണ് ഷാഫിക്കെതിരെ ഉണ്ണിത്താൻ രംഗത്തിറങ്ങിയതെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട് .ഷാഫി പറമ്പിൽ കെ പി സി സി പ്രസിഡണ്ട് ആയാൽ മലപ്പുറം കോട്ടയിൽ വരെ വിള്ളലുണ്ടാവുമെന്നും ;ലീഗിന്റെ ശക്തി ക്ഷയിക്കുമെന്നും ലീഗ് ഭയപ്പെടുന്നു.അതുകൊണ്ടു തന്നെ ഷാഫി കെ പി സി സി പ്രസിഡണ്ട് ആവാതെ നോക്കുവാൻ ലീഗ് ന്റെ അടുത്ത സന്തത സച്ചരിയായ ഉണ്ണിത്താനെ തന്നെ ലീഗ് രംഗത്തിറക്കിയത് .കൊടിക്കുന്നിൽ സുരേഷോ ;ജോസഫ് വാഴയ്ക്കനോ കെ പി സി സി പ്രസിഡണ്ട് ആവാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version