Kerala
ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘തട്ടിപ്പ് ബജറ്റ്’ ആണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചതെന്ന് സിപിഐ
ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘തട്ടിപ്പ് ബജറ്റ്’ ആണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചതെന്ന് സിപിഐ എംപി പി സന്തോഷ് കുമാര്‍.
കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബിഹാറിന്റെ പേര് പരാമര്‍ശിച്ചതിന്റെ പത്തിലൊന്ന് പോലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങളോടൊന്നും കാര്യമായ പ്രതികരണം കാണിച്ചില്ലെന്നും എം പി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് ആണിത്. ബിഹാറിന് പ്രത്യേക മുന്‍ഗണന നല്കി. കേരളത്തിന് പ്രതീക്ഷ നല്കുന്ന ബജറ്റല്ല. ആദായനികുതിയില്‍ ഓരോ സര്‍ക്കാരും മാറ്റം വരുത്താറുണ്ട്. അക്കാര്യത്തില്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും എംപി പറഞ്ഞു.