Kerala
പിഎം ശ്രീ; സിപിഐയെ UDF ലേക്ക് ക്ഷണിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പിഎംശ്രീ പദ്ധതിയും ആയി ബന്ധപ്പെട്ട് സിപിഐയിൽ അതൃപ്തി ഉണ്ടായിട്ടുണ്ട്.
നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടി ആണ് സിപിഐ. വരുന്ന തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മുമ്പോട്ട് പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്ന് അടൂർ പ്രകാശ് പറഞ്ഞു.
സിപിഐയിൽ ഒരു വിള്ളൽ ഉണ്ടായിട്ടുണ്ട്. യുഡിഎഫുമായി സിപിഐ സഹകരിച്ചു പോകണം എന്നാണ് യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്റെ അഭിപ്രായം. സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളോടൊപ്പം സഹകരിക്കണമെന്ന് യുഡിഎഫ് കൺവീനറായി വന്ന നാൾ മുതൽ ഞാൻ പറയുന്നുണ്ട്. സി അച്യുതമേനോൻ കേരളത്തിൽ മുഖ്യമന്ത്രിയായി വന്നത് യുഡിഎഫുമായി സഹകരിച്ച കാലഘട്ടത്തിലാണ്.
സിപിഐ യുഡിഎഫുമായി സഹകരിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ മുമ്പോട്ട് പോകണം എന്നതാണ് വ്യക്തിപരമായ അഭിപ്രായം- അടൂർ പ്രകാശ് പറഞ്ഞു. സിപിഐയുമായി പലവട്ടം ചർച്ച നടന്നെന്നും തുടർ ചർച്ചകൾക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അടൂർ പ്രകാശ് അറിയിച്ചു.