Kerala

ടീം ​വി.​ഡി.​റെ​ഡി; ആ​വേ​ശ​ക്ക​ട​ലാ​യി സെ​ൻ‌​ട്ര​ൽ സ്റ്റേ​ഡി​യം

Posted on

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ന് ത​ല​സ്ഥാ​ന​മൊ​രു​ങ്ങി.

രാ​വി​ലെ പ​ത്തി​ന് ജ​ന​സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി 21 അം​ഗ കാ​ബി​ന​റ്റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത‌് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും. സെ​ൻ​ട്ര​ൽ ‌സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ ഏ​ഴ​ര​യോ​ടെ നി​റ​ഞ്ഞു.

പു​റ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഇ​പ്പോ​ഴും നീ​ണ്ട​നി​ര​യാ​ണ്. കൊ​ടി​ത്തോ​ര​ണ​ങ്ങ​ളും ബാ​ന​റു​ക​ളും ചെ​റി​യ ഫ്ല​ക്സു​ക​ളു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 9.45 ഓ​ടെ​യും ഗ​വ​ർ​ണ​ർ 9.55നും ​വേ​ദി​യി​ലെ​ത്തും. സ​ത്യ​പ്ര​തി​ജ്‌​ഞ വേ​ദി​യി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version