Kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന തടഞ്ഞെന്ന് ആരോപണം; പരാതി നല്‍കി
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന തടഞ്ഞതില്‍ പരാതിയുമായി കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കി. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ്കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തടഞ്ഞത്.
വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ തളിമലയിലെ തൈലക്കുന്ന് മിച്ചഭൂമിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈലജ മുരുകേശന്‍. മിച്ചഭൂമിയിലേക്ക് പ്രവേശിക്കവെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരായ ചിലരെത്തി തടഞ്ഞത്.
ഇവിടേക്ക് യുഡിഎഫിന് പ്രവേശനം ഇല്ലെന്നും ഇത് വിപ്ലവത്തിന്റെ മണ്ണാണെന്നും പറഞ്ഞായിരുന്നു തടഞ്ഞതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.