Kerala

നിയമസഭ; കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് പി ജെ ജോസഫ്

Posted on

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് പിജെ ജോസഫ്. സീറ്റ് വച്ചുമാറ്റമോ വിട്ടുനല്‍കലോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചര്‍ച്ചയ്ക്ക് നിലവില്‍ സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡം’ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version