Kerala

യു പ്രതിഭക്കെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം

Posted on

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിലും കടുത്ത വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു.

തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു. ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല. വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല.

ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം ശരിയല്ല എന്ന് താൻ പറഞ്ഞു. അതിൻ്റെ പേരിൽ ജില്ലാ സെക്രട്ടറി തന്നെ മോശക്കാരിയാക്കി. മാധ്യമങ്ങൾക്ക് ജില്ലാ സെക്രട്ടറി നൽകിയ പ്രതികരണം വസ്തുത പരിശോധിക്കാതെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version