Kerala
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശി കുമാർ, ചെങ്കോട്ടുകോണം സ്വദേശി ബിജു, നേമം സ്വദേശി നവാസ് എന്നിവരാണ്.
അറസ്റ്റിലായത്. വട്ടപ്പാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്നാണ് മൂവരും ചേർന്ന് 12 പവൻ സ്വർണം മോഷ്ടിച്ചത്. പിടിയിലായ കുമാർ, ബിജു എന്നിവർ അൻപതിലധികം മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.