Kerala

മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

Posted on

മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക തീരുമാനവുമായി ഡിഎംകെ. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചു. ബില്ലിനെ പിന്തുണക്കാനുള്ള ഡിഎംകെ തീരുമാനം കേന്ദ്ര സർക്കാരിന് വൻ നേട്ടമായി. 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്ന് 2025 മാർച്ചിൽ ആവശ്യപ്പെട്ട പാർട്ടിയാണ് ഡിഎംകെ. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാന് എ. രാജ എംപി വ്യക്തമാക്കി. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർണയക തീരുമാനത്തിലൂടെയാണ് മണ്ഡല പുനർനിർണയത്തിൽ സ്റ്റാലിനും ഡിഎംകെയും ചുവടുമാറ്റം നടത്തിയിരിക്കുന്നത്. 6 മാസമായി നടന്ന പിൻവാതിൽ ചർച്ചകളുടെ വിജയമാണിത്. വിജയ്‌ക്കുള്ള കോൺഗ്രസ് പിന്തുണയാണ് ഡിഎംകെ നിലപാടിൽ വഴിത്തിരിവായത്.

അതേസമയം, ഇന്ത്യാ സഖ്യത്തിൻ്റെ അംഗബലത്തിൽ ആശങ്കയില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. എംപിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. ഡിഎംകെയുടെയും ശരദ് പവാർ എൻസിപിയുടെയും പിന്തുണയുണ്ടെങ്കിലും ബിൽ പാസാക്കാൻ സർക്കാരിന് കഴിയില്ലെന്നും, മറ്റെന്തെങ്കിലും അട്ടിമറി നടത്തുമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൻ്റെ പകർപ്പ് കത്തിച്ച സ്റ്റാലിൻ്റെ മനംമാറ്റം കോൺഗ്രസിനോടുള്ള പകയിലാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. ഡിഎംകെയുടേത് പ്രതികാരമെന്ന് ഇടത് എംപി സന്തോഷ് കുമാർ പറഞ്ഞു. പ്രതീക്ഷിച്ചിരുന്ന നടപടിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും സന്തോഷ്കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version