Kerala
തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം
തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം. മേയർ വി വി രാജേഷിന്റ ഓഫീസിലേക്ക് എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്.
സമാധാനപരമായി പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാർക്കു നേരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുവന്നു കൊണ്ട് കയ്യേറ്റം ചെയ്യുകയായിരുന്നു. മേയറാണ് ആദ്യം എൽഡിഎഫ് കൗൺസിലർമാരെ ആക്രമിച്ചതെന്നാണ് വിവരം.
സംഘർഷത്തിനിടെ ഒരു എൽഡിഎഫ് കൗൺസിലർക്ക് മർദ്ദനമേറ്റു. ബിജെപി കൗൺസിലർ മർദ്ദിച്ചുവെന്ന് എസ് പി ദീപകും പറഞ്ഞു. 18 കൗൺസിലർമാർ മാത്രം ആയിരുന്നു സമരം നടത്തിയതെന്നും സമാധാനപരമായ സമരമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജീവനിക്കാരെയും തടഞ്ഞിട്ടില്ല. രണ്ടര മണിക്കൂർ സമരം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം തങ്ങളെ ആക്രമിച്ചത് മേയർ ആണെന്നും അദ്ദേഹം പറഞ്ഞു.