Kerala
വിദ്യാർഥികളിൽ ഒരാൾ കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, ദേഹാസ്വാസ്ഥ്യം, ആറ് വിദ്യാർഥികളും അധ്യാപികയും ആശുപത്രിയിൽ
തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഏഴ് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ എല്ലാവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും വിദ്യാർഥികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥികൾക്ക് സാരമായ ശ്വാസതടസ്സമുണ്ടെന്ന് തിരുവനന്തപുരം ജനറൽ അശുപത്രിയിലെ സൂപ്രണ്ട് ആർ കൃഷ്ണ വേണി വ്യക്തമാക്കി. ആറ് വിദ്യാർത്ഥികളെയാണ് ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നത്. ഇവരിൽ ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു.
പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ആറ് പേരുമെന്നാണ് വിവരം. ആറ് വിദ്യാർഥികളെയും നിലവിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ജനറൽ അശുപത്രിയിലെ സൂപ്രണ്ട് പറഞ്ഞു. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതിന്നാൻ വിവരം.