Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

Posted on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് നെറ്റിയിൽ ചില്ല് കൊണ്ട് പരിക്കേറ്റത്.

ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം. ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. സാരമായ പരിക്കെന്നാണ് പ്രാഥമിക വിവരം. ഇവരെ ട്രോമ കെയറിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version