India
മുംബൈയിൽ പരീക്ഷണയോട്ടത്തിനിടെ ട്രെയിൻ പാളംതെറ്റി ബീമിലിടിച്ച് അപകടം
മുംബൈ: പരീക്ഷണയോട്ടത്തിനിടെ പാളംതെറ്റി ട്രെയിന്‍ ബീമിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച മുംബൈ മോണോറെയില്‍ ആണ് സംഭവം ഉണ്ടായത്. രാവിലെ വഡാല ഡിപ്പോയിൽ ഉണ്ടായ അപകടത്തിൽ ആണ് ട്രെയിന്‍ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
പുതുതായി എത്തിച്ച മോണോറെയില്‍ റേക്കിന്റെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്. തുടര്‍ന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
അപകടത്തില്‍ റേക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് അപകടത്തില്‍പ്പെട്ട ട്രെയിന്‍ ട്രാക്കില്‍നിന്ന് നീക്കിയത്.