Kerala
ട്രെയിനിൽ കർപ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ
പാലക്കാട്: വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ. ട്രെയിനിന്റെ സുരക്ഷാ നിർദേശങ്ങള്‍ ലംഘിച്ച് സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് ഇവർ പ്രാര്‍ത്ഥന നടത്തിയത്.
ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ നേരത്തെ വിലക്കിയിരുന്നു. അതിനിടെയാണ് ശബരിമല തീർത്ഥാടകർ ഇത്തരത്തിൽ യാത്ര നടത്തിയത്. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നല്‍കിയതാണ്.
കൂടാതെ പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ ട്രെയിനില്‍ കൊണ്ടുപോകരുതെന്നും റെയില്‍വേ നിർദേശം നല്‍കിയിരുന്നു. അത്യാഹിതങ്ങള്‍ ഒഴിവാക്കാനാണ് അത്തരമൊരു നിർദേശം നല്‍കിയത്.
ഉത്സവസീസണ്‍ ആയതിനാല്‍ യാത്രക്കാർ സ്വാഭാവികമായി കയ്യില്‍ കരുതിയേക്കാവുന്ന സാധനങ്ങളാണ് റെയില്‍വേ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്.