Kerala
ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എംസി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേല്‍ ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
നേരത്തെ പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
ടി പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയില്‍ കഴിഞ്ഞമാസം കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.