Kerala

പിണറായി വിജയനെ തിരുത്താന്‍ സെക്രട്ടറിക്ക് പോലും ധൈര്യമില്ല; ടി കെ ഗോവിന്ദൻ

Posted on

കോഴിക്കോട്: തളിപ്പറമ്പില്‍ പി കെ ശ്യാമളയായിരുന്നില്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലായിരുന്നുവെന്ന് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദന്‍. മണ്ഡലത്തില്‍ എന്‍ സുകന്യ മത്സരിക്കുന്നതിനെ നൂറ് ശതമാനം സ്വാഗതം ചെയ്തിരുന്നു. അവരുടെ പേര് പലരും നിര്‍ദേശിച്ചിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കണം. അത് തളിപ്പറമ്പില്‍ നിന്നായിരിക്കണം. അത് ശ്യാമളയായിരിക്കണം എന്നായിരുന്നു പാര്‍ട്ടി നിലപാട്. പലരും സുകന്യയുടെ പേര് പറഞ്ഞിരുന്നു. പക്ഷെ ഏകകണ്ഠമായി ശ്യാമളയെ തെരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ജയരാജന്‍ കൊടുക്കുകയായിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

പി പി ദിവ്യയെ അവര്‍ എടുത്ത നിലപാടിന്മേലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ദിവ്യയോട് എടുത്ത നിലപാടല്ല ആന്തൂര്‍ വിഷയത്തില്‍ ശ്യാമളയോട് എടുത്തത്. ശ്യാമള സംരക്ഷിക്കപ്പെടുകയായിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version