India

ജമ്മു കശ്മീർ കിഷ്ത്വാറിലെ മിന്നൽ പ്രളയം, മരിച്ചവരുടെ എണ്ണം 65 ആയി

Posted on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇനിയും തുടരുകയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമ്മർ അബ്ദുള്ള നാളെ സംഭവസ്ഥലം സന്ദർശിക്കും.

ചസോതിയിൽ നിന്ന് മാത്രം 200ലധികം പേർ ഒഴുകിപ്പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരിലേറെയും തീർത്ഥാടകരാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version