Kerala

പന്തെടുക്കാൻ പോയ വിദ്യാർത്ഥി കിണറ്റിൽ വീണു; ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Posted on

തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് ഇടവെട്ടിയിൽ പന്തെടുക്കാനായി പോയ വിദ്യാർത്ഥി കാട് പിടിച്ചുകിടന്ന കിണറ്റിൽ വീണു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ തൊടുപുഴ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.

കിണർ കാട് പിടിച്ച് കിടന്നിരുന്നതിനാൽ അപകടസാധ്യതയേറിയ സാഹചര്യത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർഫോഴ്സ് സംഘം വല ഇറക്കി  വിദ്യാർത്ഥിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

ഫുട്‌ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് കാട് പിടിച്ചു കിടക്കുന്ന ഭാഗത്തേക്ക് പോയത് പിന്തുടർന്നെത്തിയ റിസ്‌വാൻ എന്ന വിദ്യാർത്ഥി ചുറ്റുമറയില്ലാത്ത കാടു പിടിച്ചു കിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു.

തൊടുപുഴ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് വിദ്യാർത്ഥിയെ രക്ഷപെടുത്തിയത്.അസിസ്റ്റൻഡ് ആഫീസർ ജയറാം പി കെ ;ഫയർ ആഫീസർ മനോജ് കുമാർ ;ഷൗക്കത്തലി ;സാം ജോസ് ;നിസാമുദ്ദീൻ ;ആഷിക് ;ഹരീഷ് ;മുസ്തഫ ;ബെന്നി എന്നിവർ സംഘത്തിലുണ്ടായിരുന്നു .ആളൊഴിഞ്ഞ പറമ്പിലെ ഈ കിണർ മൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version