Kerala

വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി സ്വർണം കടയിൽ സൂക്ഷിച്ചു, കടയിലെ ജീവനക്കാരൻ സ്വർണം കവർന്നു,പിടിയിൽ

Posted on

കോഴിക്കോട് വടകരയില്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് മോഷണത്തിന് പിടിയിലായത്.

വിവാഹ ആവശ്യത്തിനായി കടയുടമ ഗീത ലോക്കറില്‍ നിന്ന് എടുത്ത് കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് മോഷണം പോയത്. 24 പവന്‍ സ്വര്‍ണ്ണാഭരണമാണ് പ്രതി കവര്‍ന്നത്. ജൂണ്‍ രണ്ടാം തീയതിയാണ് മോഷണം നടന്ന വിവരം കടയുടമ ഗീത അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കടയിലെ ജീവനക്കാരന്‍ സുനിലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.മുപ്പത്തഞ്ച് വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി സുനില്‍ എന്നാണ് ഗീത പറയുന്നത്.

വിവാഹ ആവശ്യവുമായി ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഗീത കടയില്‍ സൂക്ഷിച്ചത്. ഇത് മനസ്സിലാക്കിയ പ്രതി സുനില്‍ തക്കത്തില്‍ മോഷണം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version