Kerala

ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി മൊബൈല്‍ മോഷണം; പ്രതികൾ പിടിയിൽ

Posted on

കോഴിക്കോട്: കോഴിക്കോട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചവരാണ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുല്‍ ലത്തീഫ്(58), കണ്ണൂര്‍ എടക്കാട് പൂച്ചാലിയില്‍ പവിത്രന്‍(67) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വടകര റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. സുരേഷ് എന്നയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. കഴിഞ്ഞ 12ാം തിയ്യതിയാണ് രാവിലെ 6.45ഓടെ മോഷണം നടന്നത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പുതിയ ബസ്സ്റ്റാന്റ് പരിസരത്തും നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version