India
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്
ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവാകും. ഡിഎംകെ യോഗമാണ് ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഉപ പ്രതിപക്ഷ നേതാവായി കെ എന്‍ നെഹ്‌റുവിനെയും വിപ്പായി ഇ വി വേലുവിനെയും തെരഞ്ഞെടുത്തു.
ഇന്നാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.