Kerala
മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണ സദ്യ വിളമ്പി സുരേഷ് ഗോപി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തിരുവോണ സദ്യ’ വിളമ്പി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. സുരേഷ് ഗോപി തന്നെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു.
പതിവ് മുടക്കാതെ ഈ വർഷവും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ,RCC,ശ്രീചിത്രയിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണം നാളിലെ സേവാഭാരതി നടത്തിയ തിരുവോണ സദ്യയുടെ ഭാഗമാകാൻ സാധിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപത്തിയാറു വർഷം തുടർച്ചയായി ഓണസദ്യ ഒരുക്കാനായതിൽ സംതൃപ്തനാണെന്നും വരും വർഷങ്ങളിലും സേവനങ്ങൾ തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നാലെ താനൊരു മന്ത്രിയാണെന്ന് അദ്ദേഹം മറുപടി നൽകി.