Kerala
റേഷൻ നിഷേധിച്ച മറിയക്കുട്ടിക്ക് സാധനങ്ങൾ വീട്ടിലെത്തിച്ചു; പോസ്റ്റ് പങ്കുവച്ച് സുരേഷ് ഗോപി
ഇടുക്കിയിൽ റേഷൻ നിഷേധിച്ച മറിയക്കുട്ടിക്ക് സാധനങ്ങൾ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആണ് സാധനങ്ങൾ മറിയക്കുട്ടിയുടെ വീട്ടിലെത്തിച്ചത്. റേഷൻ നിഷേധിച്ച മറിയക്കുട്ടിക്ക് സാധനങ്ങൾ വാങ്ങി നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
കോൺഗ്രസ് വിട്ട് അടുത്തിടെയാണ് മറിയക്കുട്ടി ബിജെപിയിൽ ചേർന്നത്. ഉത്രാട ദിനം റേഷൻ വാങ്ങാൻ പോയപ്പോൾ ഇത് കോൺഗ്രസിന്റെ കടയാണെന്നും ബിജെപിക്കാരുടെ കടയിൽ പോയി റേഷൻ വാങ്ങണമെന്നുമാണ് ജീനക്കാർ പറഞ്ഞത്.
ഇതിനെതിരെ കളക്ടർക്കും ജില്ലാ സപ്ലൈ ഓഫീസർക്കും മാറിക്കുട്ടി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാധനങ്ങൾ വീട്ടിൽ എത്തിയത്.