Kerala
ആശ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി സുരേഷ് ഗോപി
ആശ വര്‍ക്കേഴ്സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്കി.
നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നാളെ ഇതിനായി ഡല്‍ഹിക്ക് പോവുകയാണ്. കേന്ദ്രമന്ത്രി ജെപി നദ്ദയെ കണ്ട് സംസാരിക്കും. ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രിയോടും സംസാരിക്കും – സുരേഷ്ഗോപി വ്യക്തമാക്കി.