Kerala

ഇത്രത്തോളം സഹായിച്ചതിനു നന്ദി; വിവാദങ്ങളിൽ മറുപടിയുമായി സുരേഷ് ഗോപി

Posted on

തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടർപട്ടിക വിവാദത്തിനും ശേഷം ആദ്യമായിട്ട് ആണ് സുരേഷ് ​ഗോപി തൃശൂരിൽ എത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. ഇന്നലെ സിപിഎം–ബിജെപി സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദർശിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version