Kerala

സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല; സണ്ണി ജോസഫിനോട് ടി പത്മനാഭന്‍

Posted on

കണ്ണൂര്‍: സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ലെന്ന് സണ്ണി ജോസഫിനെ ഓര്‍മിപ്പിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. മന്ത്രിയായ ശേഷം പത്മനാഭനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിട്ടിലെത്തിയ സണ്ണി ജോസഫിനോട് സര്‍ക്കാര്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ നന്നായി പോകുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘നന്നായി തന്നെയാണോ പോകുന്നത്. ഈ സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാല്‍ നല്ലത്.’ പത്മനാഭന്‍ പറഞ്ഞു.

‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്’-കഥാകൃത്തിന്റെ വാക്കുകള്‍ക്ക് മുന്നില്‍ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. ‘രാജ്യത്തെതന്നെ ഏറ്റവും പഴയ കോണ്‍ഗ്രസുകാരനാണ് ഞാന്‍. 10 വയസ്സാകും മുന്‍പ് കണ്ണൂര്‍ വിളക്കുംതറയില്‍ നടന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്.

1943 മുതല്‍ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്. ലോകം മുഴുവന്‍ ഖദര്‍മുണ്ടും ഷര്‍ട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതില്‍ സങ്കടമുണ്ട്. വികെ കൃഷ്ണമേനോന്‍ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാല്‍ ഖദര്‍വസ്ത്രമാണ് ധരിക്കുക’ -അദ്ദേഹം പറഞ്ഞുനിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version