Kerala

സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിന്

Posted on

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്.

ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version