Kerala
കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്‌ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസം: സണ്ണി ജോസഫ്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള ഭവനപദ്ധതിയ്ക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുളള വഴിയില്‍ കുടില്‍കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്‌ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതി ഒരുമാസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ കഴിയാതെ അവസ്ഥയിലാണെന്നും കൈമാറിയ വീടുകള്‍ പോലും പൂര്‍ണമായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു പിആര്‍ എക്‌സൈസ് മാത്രമായിരുന്നു അതെന്നും ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.