Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Posted on

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന വിധം പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ പരസ്യപ്രസ്താവനകൾ നടത്താൻ പാടില്ല. അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽ നിന്നും മാറി നിൽക്കണം.

അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version