Kerala

കെപിസിസി പുനഃസംഘടന: ഓർത്തഡോക്സ് സഭയ്ക്കെതിരെ കെപിസിസി പ്രസിഡൻ്റ്

Posted on

കെപിസിസി ജംബോ പുനഃസംഘടനയിൽ കോൺഗ്രസിലാകെ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെ പരസ്യമായ പരാമർശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

പുനഃസംഘടനയിൽ ചാണ്ടി ഉമ്മനേയും അബിൻ വർക്കിയെയും തഴഞ്ഞതിൽ പ്രതിഷേധിച്ച ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്.

“സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ പുനഃസംഘടന നടത്തുന്നത്. എല്ലാവരെയും നൂറ്ശതമാനം തൃപ്തരാക്കാനാകില്ല. ഈ വിഷയത്തിൽ സഭ ഇടപെടേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

അതേസമയം പുനഃസംഘടനയിൽ നിന്ന് യുവനേതാക്കളായ ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും തഴഞ്ഞതിൽ കടുത്ത അതൃപ്തിയുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ മുന്നോട്ട് വന്നിരുന്നു.

ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭയെന്ന് കരുതേണ്ട എന്നും അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ് എന്നുമാണ് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version