Kerala
എല്‍കെജി വിദ്യാര്‍ത്ഥികളായ ഇരട്ടക്കുട്ടികളെ തെരുവുനായ ആക്രമിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇരട്ടക്കുട്ടികളെ തെരുവുനായ ആക്രമിച്ചു. കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ത്ഥികളായ വിവേക്, വിവേകി എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
വീടിന് സമീപത്തെ വീട്ടില്‍ ട്യൂഷന് എത്തിയതായിരുന്നു കുട്ടികള്‍. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു കുട്ടികള്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
സമീപത്തെ കടയില്‍ ഉണ്ടായിരുന്നവരാണ് കുട്ടികളെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. കുട്ടികളില്‍ ഒരാളുടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. കുട്ടികളെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.