Kerala
വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ ഇടപെട്ട് സുപ്രീം കോടതി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്. മഹാദേവന് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് സ്വമേധയാ കേസ് എടുത്തത്.
ഡല്‍ഹിയിലെ നഗരങ്ങളില്‍ ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം നടക്കുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി പറഞ്ഞു.
കടിയേല്‍ക്കുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പടെ പലരും പേവിഷബാധിതരാകുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.