Kerala

വി​ഴി​ഞ്ഞ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

Posted on

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യും വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ​യു​മ​ട​ക്ക​മാ​ണ് നാ​യ ക​ടി​ച്ച​ത്.

ക​ല്ലു​വെ​വെ​ട്ടാ​ൻ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ അ​സി​യ (9), ആ​ദി​ൽ മു​ഹ​മ്മ​ദ് (7), വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ അ​സി​ക (18), മൈ​ദി​ൻ പീ​രു​മു​ഹ​മ്മ​ദ് (37), ഹ​സ​നാ​ർ (60), ഇ​ൻ​സ​മാം ഹ​ക്ക്(31), അ​ബു​ഷൗ​ക്ക​ത്ത് (56), വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സി​ലെ വാ​ർ​ഡ​ൻ സു​നി​റ്റ് (35) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി ക​ടി​യേ​റ്റ​വ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version