Kerala

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു

Posted on

കണ്ണൂർ: കൂത്തുപറമ്പിൽ വീടിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം മസ്ഹർ വീട്ടിൽ സുഹറയുടെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

മുൻവശത്തെ ജനൽ ചില്ലിൽ തട്ടിയെങ്കിലും ബോംബ് പൊട്ടിയില്ല.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീട്ടിലുള്ളവർ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ബോംബാണെന്ന് മനസിലായത്.

പൊലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version