Kerala
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
വൈകുന്നേരം മൂന്നിന് മന്ത്രി സജി ചെറിയാൻ തൃശ്ശൂരിൽ വെച്ചായിരിക്കും അവാർഡുകൾ പ്രഖ്യാപിക്കുക. 2024ലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്.
ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.36 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്.
മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ‘ഫെമിനിച്ചി ഫാത്തിമ’,’വിക്ടോറിയ’, ‘മഞ്ഞുമ്മൽ ബോയ്സ്’ തുടങ്ങിയ ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ടയിരുന്നു.