Kerala
ആരുമായും സർക്കാർ കരാർ ഒപ്പിട്ടിട്ടില്ല! മെസി വിവാദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ
മെസി വിവാദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി.
അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകും. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ കാര്യങ്ങൾക്ക് അനാവശ്യമായ വാർത്ത സൃഷ്ടിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.