Kerala
ക്രിസ്മസ്; കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത.
കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചു.
മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്