Kerala

മുഖ്യമന്ത്രി ഇരുന്ന് പറഞ്ഞത് ‘ഓഫ് ദി റെക്കോര്‍ഡ്’, രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍

Posted on

കൊച്ചി: നിയമസഭയിൽ അം​ഗങ്ങൾ‌ ഇരുന്ന് പറയുന്നത് ഓഫ് ദ റെക്കോർഡ് ആണെന്നും എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതിന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ.

മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു കുട്ടനാട് എംഎൽ‌എ റെജി ചെറിയാൻ സബ്മിഷൻ അവതരിപ്പിച്ചതിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version