India

യുപിയിൽ പുതിയ രാഷ്ട്രീയ നീക്കം; അഖിലേഷ് യാദവുമായി കൈകോർക്കാൻ ആം ആദ്മി പാർട്ടി

Posted on

ദില്ലി: ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
അതേസമയം, കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളും സമാജ്‌വാദി പാർട്ടി തുടരുകയാണ്. കോൺഗ്രസുമായുള്ള ധാരണയ്ക്ക് ശേഷം ആം ആദ്മി പാർട്ടിക്ക് ഏതാനും സീറ്റുകൾ നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ അഖിലേഷ് യാദവും സഞ്ജയ് സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക സഖ്യം പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനത്തിലടക്കം ചർച്ചകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്.2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം, സീറ്റ് വിഭജനം മുൻനിർത്തി കോൺഗ്രസുമായുള്ള എസ്.പിയുടെ ഔദ്യോഗിക ചർച്ചകൾ മറ്റന്നാൾ ആരംഭിക്കും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചർച്ചയിൽ പങ്കെടുത്തേക്കും. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 181 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതായി അഖിലേഷ് യാദവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് എസ്.പി. 2022-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 255 സീറ്റുകളും എസ്.പി 111 സീറ്റുകളും നേടിയപ്പോൾ, 399 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന എസ്.പി – കോൺഗ്രസ് സഖ്യം 80-ൽ 43 സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പിയെ 33 സീറ്റുകളിലേക്ക് ഒതുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version