Kerala
റിനിക്കൊപ്പം വെട്ടിയൊട്ടിച്ച സരിന്റെ ചിത്രം;വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും ഇല്ലേ അവിടെയെന്ന് ഭാര്യ സൗമ്യ
പാലക്കാട്: സിപിഐഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഭാര്യ ഡോ. സൗമ്യ സരിൻ.
ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം നിൽക്കുന്ന സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേയെന്നും 1996-ൽ താൻ കണ്ട ഇന്ദ്രപ്രസ്ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്ന് അവർ പരിഹസിച്ചു.
അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവും കൂടി അവർ മുന്നോട്ടുവെച്ചു.