India

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

Posted on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനര്‍നിര്‍ണ്ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.

‘ഹിന്ദു’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ അവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ പദ്ധതി അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

സ്ത്രീ സംവരണ ബില്ലിലെ ഭേദഗതിക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കക്ഷികള്‍ക്കും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുന്ന നാരീശക്തി വന്ദന്‍ അധിനിയം 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version