Kerala
യൂണിഫോം എന്നും ശരീരത്തിൽ ഉണ്ടാകുമെന്ന് കരുതരുത്, ധാര്‍ഷ്ട്യം; കോട്ടയം സ്‌നേഹക്കൂടിലെ അച്ഛനമ്മമാർ ഹിൽപാലസ് കാണാതെ മടങ്ങി
കൊച്ചി: വയോജനങ്ങളുമായി തൃപ്പൂണിത്തുറ ഹില്‍പാലസ് കാണാനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് കോട്ടയം സ്‌നേഹക്കൂട് സ്ഥാപക നിഷ സ്‌നേഹക്കൂട്. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യവും അസഭ്യം പറച്ചിലും കാരണം സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങിയെന്ന് നിഷ പറയുന്നു. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.
നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും, വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചത് പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചുവെന്ന് നിഷ പറയുന്ന.