Kerala
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷുഭിതനായതിൽ പ്രതികരിച്ച് പി വി അൻവർ
കോഴിക്കോട്: മലപ്പുറത്തെ കുറിച്ചുള്ള ചോദ്യത്തോട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷുഭിതനായതിൽ പ്രതികരിച്ച് പി വി അൻവർ.
‘കഴിഞ്ഞ 9 വർഷത്തിനിടയിൽ സ്കൂൾ തുടങ്ങാൻ അനുവാദം തരേണ്ടത് ആരാണ്? ഏതു സർക്കാർ ആണ്? കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിർത്തി അധികാരം കൈക്കലാക്കാൻ സാധിക്കില്ല എന്നത് ഓർക്കുക. രാജ്യത്തെ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിത്’ പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി മാധ്യമങ്ങളോട് കയർക്കുന്ന വീഡിയോ പങ്കുവെച്ചാണ് അൻവറിന്റെ പ്രതികരണം.