India

ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി

Posted on

ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. ഇതിനെ ജീവനക്കാർ ട്രെയിനിൽ നിന്നും പുറത്തേക്ക് എറിയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മാധ്യമ പ്രവർത്തകനാണ് ഈ വീഡിയോ പങ്കുവച്ചത്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസിന്റെ ടോയ്‌ലറ്റിനുള്ളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അതിവേഗ ട്രെയിനിന്റെ ടോയ്‌ലറ്റിനുള്ളിൽ പാമ്പിനെ കണ്ടതോടെ യാത്രക്കാർ പേടിച്ചു. പാമ്പ് എങ്ങനെയാണ് ട്രെയിനിന്റെ ടോയ്‌ലറ്റിനുള്ളിൽ എത്തിയതെന്ന് ഇപ്പോഴും അവ്യക്തമാണ്.

മെയ് 4 ന് ഫലാകട്ടയിലെ ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് എന്ന ട്രെയിൻ നമ്പർ 12424 ലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. മെയ് 3 ന് ന്യൂഡൽഹിയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് ശേഷമാണ് പാമ്പിനെ കണ്ടത്. കോച്ച് നമ്പർ 243578 (എ-3) ന്റെ ടോയ്‌ലറ്റിന്റെ സീലിംഗിലെ ട്യൂബ്‌ലൈറ്റിൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പ് വീഡിയോയിൽ കാണാം.

ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനിടെ പാമ്പിനെ കണ്ട യാത്രക്കാരിലൊരാളാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. റെയിൽവേ ജീവനക്കാരിൽ ഒരാൾ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്നത് വിഡിയോയിൽ കാണാം. ഇതിനെ ട്രെയിനിന്റെ വാതിലിലൂടെ പുറത്തേയ്ക്ക് എറിയുകയായിരുന്നു. രസകരമായ കമൻ്റുകളോടെയാണ് ഇൻ്റർനെറ്റ് ഉപയോക്താക്കൾ വൈറലായ വീഡിയോയോട് പ്രതികരിച്ചത്. ചിലർ തങ്ങളുടെ ആശങ്കയും കമന്റായി പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version