Kottayam

68 മത് സ്കൂൾ കായികമേള:പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വർണ്ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണം

Posted on

 

പാലാ: 68 മത് സ്കൂൾ കായികമേളയുടെ ചാമ്പ്യൻമാരെ കാത്തിരിക്കുന്ന സ്വർണ്ണകപ്പിന് പാലായിലെ ഏറ്റവും വലിയ കലാലയമായ പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ആവേശോജ്വലമായ സ്വീകരണം നൽകി.

പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ ബിജു മാത്യു സ് ,പാലാ എ. ഇ .ഒ ഡോ.കെ.ആർ ബിന്ദു ജി എന്നിവർ ചേർന്ന് സ്വർണ്ണകപ്പ് ഏറ്റുവാങ്ങി.കോട്ടയം ഡി.ഡി.ഇ ഹണി അലക്സാണ്ടർ, പാലാ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജിജി ബൈജു ,വിവിധ എ ഇ ഒ മാരായ ശ്രീജാ വി.ഗോപാൽ, സുനിതാ റാണി, ജോളിമോൾ ഐസക്ക്,

വിനീത കെ.എം, പ്രിൻസിപ്പൽ സി. ജീസാ മരിയ, ഹെഡ് മിസ്ട്രസ് മാരായ സി.അനില, സി.ലിൻസി.എച്ച്.എം ഫോറം സെക്രട്ടറി ബിജുമോൻ മാത്യു. അധ്യാപക സംഘടനാ നേതാക്കൻമാരായ ജോബി കുളത്തറ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version