Kerala
സിസ്റ്റര്‍ ലൂസി കളപ്പുര ഇനി അഭിഭാഷക; ഡിസംബറില്‍ എൻറോൾമെന്റ്
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളില്‍ ഉയരും. എല്‍എല്‍ബി പരീക്ഷയില്‍ എഴുപത് ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടിയ സിസ്റ്റര്‍ ഡിസംബര്‍ 20ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും.
കന്യാസ്ത്രീ വിഷയത്തില്‍ ബിഷപ്പിനെതിരെ സംസാരിച്ചതിന് പിന്നാലെ സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
‘നിയമ പഠനത്തിലേക്ക് തിരിയാന്‍ കാരണം എഫ്സിസി സന്യാസിനി സഭയും സഭാനേതൃത്വവുമാണ്.തനിക്കെതിരെ എടുത്ത അന്യായങ്ങളും കേസുകളും അതിന് പ്രേരണയായി.
നീതിപീഠങ്ങളുടെ മുമ്പില്‍ നീതിയും സത്യവും ജയിക്കാനുള്ള പോരാട്ടം തുടങ്ങും’മെന്നും സിസ്റ്റര്‍ പ്രതികരിച്ചു.