India
തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മരിച്ചു
ബോഗോട്ട: തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മരിച്ചു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെയാണ് മരിച്ചത്.
ജൂൺ 7നാണ് സംഭവം. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഉറിബെയുടെ തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ജൂലൈയിൽ, കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി കൊളംബിയൻ പൊലീസ് അറിയിച്ചിരുന്നു.
ഇതിൽ ഒരു പതിനഞ്ച് വയസുകാരനും ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ പ്രധാന ആസൂത്രകനാണെന്ന് വിശ്വസിക്കുന്ന എൽഡർ ജോസ് ആർട്ടിഗ ഹെർണാണ്ടസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.