Kerala

കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കും; വിഷയത്തിൽ ഇടപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷോൺ ജോർജ്

Posted on

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും അതിന് ശേഷം നീതി ഉറപ്പാക്കാൻ വേണ്ടത് ചെയ്തു എന്നും ഷോണ്‍ പറഞ്ഞു.

പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കണ്ടത്. അവർക്ക് ശരിയായി വിവരം ധരിപ്പിക്കാനും പറ്റിയില്ല. തുടർന്ന് അവരുടെ മാതാപിതാക്കളുടെ മൊഴി എടുത്തു.ഇപ്പോൾ കാര്യങ്ങൾ ജുഡീഷ്യറിയുടെ പക്കലാണിരിക്കുന്നത്. നിരപരാധികളാണെങ്കിൽ നീതി ലഭിക്കാനുള്ള കാര്യങ്ങൾ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

മതപരിവർത്തനം നടന്നില്ല, ജോലിക്കു കൊണ്ടുപോയതാണെന്ന് വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നശേഷം സംവിധാനമുണ്ടാക്കി.ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നവരാണ് കോൺഗ്രസ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. കുറ്റപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നത്. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കും,സംരക്ഷിക്കും എന്നുള്ളത് രാജീവ് ചന്ദ്രശേഖരന്റെ വാക്കാണ്. ബിജെപിയുടെ വാക്കാണ് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version