Kerala
‘ഡിപ്രഷൻ’ പരാമർശത്തിൽ നടി കൃഷ്ണപ്രഭയ്ക്കെതിരെ ഡോ. ഷിംന അസീസ്
ഡിപ്രഷനെതിരെയുളള നടി കൃഷ്ണപ്രഭയുടെ പരാമർശത്തിനെതിരെ ആരോഗ്യപ്രവർത്തകയായ ഡോ. ഷിംന അസീസ് രംഗത്ത്.
കൃഷ്ണപ്രഭ പറഞ്ഞത് വിവരക്കേടല്ല, തെമ്മാടിത്തരമാണ് എന്നും സിനിമാനടി കരുതുന്നത് പോലെ വിഷാദരോഗികൾ പണിയെടുക്കാൻ മടിച്ച് ഒരു മൂലക്ക് ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ല എന്നും ഷിംന അസീസ് വിമർശിച്ചു.
അറിയില്ലെങ്കിൽ വായ തുറന്ന് വിവരക്കേട് ഛർദ്ദിക്കരുത് എന്നും പരാമർശം തിരുത്തുമെന്നും
വിഷാദരോഗികളെ കൂടുതൽ ഉപദ്രവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷിംന അസീസ് കുറിച്ചു.